വേനൽ കടുത്തപ്പോൾ അതിശക്തമായ ചൂടിനെ ദാഹം തീർത്ത് പ്രതിരോധിക്കാൻ വഴിയാത്രക്കാർക്ക് സംഭാരവും, തണ്ണീർ മത്തനും, തണുത്ത വെള്ളവുമായി മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്ക്. സഹകരണ ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശപ്രകാരം തുടങ്ങിയ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ AM അലി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എ എം അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ബി ദേവദാസ്, കെ എ അബ്ദുൾ ഗഫൂർ , സി എച്ച് സഹീർ , കെ എച്ച് നാസർ,എം കെ ജോർജ് , എ എ മുജീബ്, എ എ ഷമീർ ,ടി എച്ച് സത്താർ, പി ജി ജീബി, ടി എച്ച് എം അനസ് ഫസീല സത്താർ, ജയകുമാർ , എന്നിവർ പങ്കെടുത്തു.


