മാഞ്ഞാലി സഹകരണ ബാങ്കിന്റെ കൂവ സംരംഭത്തിന് പുരസ്‌കാരം - Manjaly Service Cooperative Bank

മാഞ്ഞാലി സഹകരണ ബാങ്കിന്റെ കൂവ സംരംഭത്തിന് പുരസ്‌കാരം

മാഞ്ഞാലി സഹകരണ ബാങ്ക് മാഞ്ഞാലി എക്‌സ്ട്രാക്ട് എന്ന പേരില്‍ ആരംഭിക്കുന്ന കൂവ സംരംഭത്തിന് വ്യവസായ വകുപ്പിന്റെ പുരസ്‌കാരം. പുത്തന്‍ ആശയങ്ങള്‍ക്കുള്ള വ്യവസായ വകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം മാഞ്ഞാലി ബാങ്ക് അധികൃതര്‍ ഏറ്റുവാങ്ങി. കൂവ സംരംഭരിച്ച് ആധുനിക രീതിയില്‍ പൊടി തയ്യാറാക്കി വിദേശ വിപണിയിലേക്കുവരെ കയറ്റുമതി ചെയ്യുവാനാണ് ലക്ഷ്യമിടുന്നത്.

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ്, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപാലന്‍ എന്നിവരില്‍ നിന്നും മാഞ്ഞാലി സഹകരണ ബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ് ഭരണസമിതിയംഗങ്ങളായ കെ.എച്ച്. നാസര്‍, ടി.കെ. അശോകന്‍, കണ്‍വീനര്‍ എ.എം. അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Important links

H O Office

East Branch

Copyright © 2023 | Designed by Aura Web Labs