news and events - Manjaly Service Cooperative Bank

news and events

𝗠𝗮𝗻𝗷𝗮𝗹𝘆 𝗘𝘅𝘁𝗿𝗮𝗰𝘁𝘀 & P𝗿𝗼𝗱𝘂𝗰𝘁s

മാഞ്ഞാലി എക്സ്ട്രാക്ട്സ് &പ്രൊഡക്റ്റ് പ്രവർത്തനം കണ്ടു മനസ്സിലാക്കുവാൻ വയനാട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളും കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്ലാന്റ് സന്ദർശിച്ചു, ബാങ്ക് പ്രസിഡന്റ് പി എ സക്കീർ, സെക്രട്ടറി ടി ബി ദേവദാസ്, ബോർഡ് അംഗങ്ങളായ ടി എ മുജീബ്, ടി കെ അശോകൻ, ജീവനക്കാർ എന്നിവർചേർന്ന് സ്വീകരിച്ചു..

𝗠𝗮𝗻𝗷𝗮𝗹𝘆 𝗘𝘅𝘁𝗿𝗮𝗰𝘁𝘀 & P𝗿𝗼𝗱𝘂𝗰𝘁s Read More »

കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായുള്ള ബാങ്കിൻ്റെ സ്റ്റാൾ സിനിമാതാരങ്ങൾ സന്ദർശിച്ചു.

കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായുള്ള ബാങ്കിൻ്റെ സ്റ്റാൾ സിനിമാതാരങ്ങൾ സന്ദർശിച്ചു. Read More »

മാഞ്ഞാലി സർവ്വീസ് സഹകരണബാങ്കിന്റെ എക്സ്ട്രാക്ട്സ് &പ്രൊഡകട്സ് കയറ്റുമതിക്കുള്ള ധാരണാപാത്രം സഹകരണവകുപ്പ് മന്ത്രി ശ്രീ VN വാസവൻ അവർകളുടെ സാന്നിധ്യത്തിൽ കൈമാറി

മാഞ്ഞാലി സർവ്വീസ് സഹകരണബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാഞ്ഞാലി എക്സ്ട്രാക്ട്സ് &പ്രൊഡകട്സ് കൂവപൊടി, ചക്കപ്പൊടി, കണ്ണൻ ഏത്തക്കായ് പൊടി തുടങ്ങി വിവിധങ്ങളായ ഉത്പന്നങ്ങൾ രംഗത്ത് ഇറക്കിയിട്ടുണ്ട് അതൊക്കെ വിവിധ ഘട്ടങ്ങളിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ, പി രാജീവ്, പ്രതിപക്ഷനേതാവ് അഡ്വ വി ഡി സതീശൻ, കൃഷി വകുപ്പ് മന്ത്രി ശ്രീ പ്രസാദ്, ബഹു. എംപി ഹൈബി ഈഡൻ, തുടങ്ങിയ ബഹുമാന്യരാണ് ലോഞ്ച്ചെയ്തത് ഇപ്പോൾ പുതിയതായി അവതരിപ്പിക്കുന്ന ആഗ്രാപേട ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ V N വാസവനും സഹകരണവകുപ്പ് സെക്രട്ടറി ശ്രീമതി മിനിആന്റണി IAS ഉം ചേർന്ന് ലോഞ്ചു ചെയ്യുന്നു. പ്രസിഡന്റ് പി എ സക്കീർ, സെക്രട്ടറി ടി ബി ദേവദാസ്, കമ്മിറ്റി അംഗം കെ എച്ച് നാസർ തുടയവർ സംബന്ധിച്ചു.

മാഞ്ഞാലി സർവ്വീസ് സഹകരണബാങ്കിന്റെ എക്സ്ട്രാക്ട്സ് &പ്രൊഡകട്സ് കയറ്റുമതിക്കുള്ള ധാരണാപാത്രം സഹകരണവകുപ്പ് മന്ത്രി ശ്രീ VN വാസവൻ അവർകളുടെ സാന്നിധ്യത്തിൽ കൈമാറി Read More »

തികച്ചും ജൈവമാണ്, കളമശ്ശേരിയിലെ രാജകൂവകൾ!

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 70 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത രാജകൂവകൾ വിളവെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളായി മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂവകൃഷിയാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. തികച്ചും ജൈവ രീതിയിൽ കൃഷി ചെയ്ത കൂവ കേടുകൂടാതെ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി എ.ഐ.എഫ് (അഗ്രികൾച്ചർ ഇൻഫ്ര ഫിനാൻസിങ് ഫണ്ട്) പദ്ധതിയിലുൾപ്പെടുത്തി കൂവ സംസ്കരണശാലയും മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അവിടേക്ക് ആവശ്യമായ രാജകൂവ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകരെ കൊണ്ട് കൃഷി ചെയ്യിപ്പിച്ചാണ് വിളവ് സംഭരിക്കുന്നത്. ഏകദേശം 1.75 കോടി രൂപ ചെലവിട്ടാണ് മാഞ്ഞാലി എക്സ്ട്രാക്ട്സ് ആൻഡ് പ്രൊഡക്ട്സ് എന്ന പേരിൽ മാഞ്ഞാലി തെക്കെ താഴത്ത് സംസ്കരണശാല സ്ഥാപിച്ചിട്ടുള്ളത്. നബാർഡ് മുഖേന കേരള ബാങ്കിൽ നിന്നും നാമമാത്ര പലിശക്ക് 7 വർഷ കാലാവധിക്ക് വായ്പ ലഭ്യമായിട്ടുണ്ട്. കൃഷി വകുപ്പിൻ്റെ ഹോർട്ടി കൾച്ചർ, ആത്മ എന്നീ വിഭാഗങ്ങളിൽ നിന്ന് സബ്സിഡിയും ഇതിനകം ലഭിച്ചിട്ടുണ്ട്. കൃഷിക്കാരുടെ മുഴുവൻ വിളവും ന്യായമായ വില നൽകി ബാങ്ക് സംഭരിക്കും എന്നതാണ് പ്രത്യേകത. മറ്റു കൃഷികളുമായി താരതമ്യം ചെയ്യുമ്പോൾ അദ്ധ്വാനവും സാമ്പത്തിക ചെലവും കൂവ കൃഷിക്ക് വളരെ കുറവാണ്. കൃഷി വകുപ്പിൻ്റെ സഹായത്തോടെ ഓർഗാനിക് സർട്ടിഫിക്കറ്റ് ലഭിക്കത്തക്ക രീതിയിൽ കൃഷി ചെയ്യാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കൂവ കൃഷിക്കും കൂവസംസ്കരണത്തിനും കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.സി.എ.ആറിൻ്റെ കീഴിലുള്ള കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിൻ്റെ സാങ്കേതിക ഉപദേശവും ലഭിക്കുന്നുണ്ട്.

തികച്ചും ജൈവമാണ്, കളമശ്ശേരിയിലെ രാജകൂവകൾ! Read More »

മാഞ്ഞാലി കൂവ വിളവെടുപ്പ്

ആലങ്ങാട് :കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി മാഞ്ഞാലി സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 70 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത രാജകൂവകൾ വിളവെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളായി ആരംഭിച്ച കൂവകൃഷിയാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. തികച്ചും ജൈവ രീതിയിൽ കൃഷി ചെയ്ത കൂവ കേടുകൂടാതെ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി എ.ഐ.എഫ് (അഗ്രികൾച്ചർ ഇൻഫ്ര ഫിനാൻസിങ് ഫണ്ട്) പദ്ധതിയിലുൾപ്പെടുത്തി കൂവ സംസ്കരണശാലയും മാഞ്ഞാലിയിൽ ബാങ്കിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അവിടേക്ക് ആവശ്യമായ രാജകൂവ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകരെ കൊണ്ട് കൃഷി ചെയ്യിപ്പിച്ചാണ് വിളവ് സംഭരിക്കുന്നത്. ഏകദേശം 1.75 കോടി രൂപ ചെലവിട്ടാണ് മാഞ്ഞാലി എക്സ്ട്രാക്ട്സ് ആൻഡ് പ്രൊഡക്ട്സ് എന്ന പേരിൽ മാഞ്ഞാലി തെക്കെ താഴത്ത് സംസ്കരണശാല സ്ഥാപിച്ചിട്ടുള്ളത്. നബാർഡ് മുഖേന കേരള ബാങ്കിൽ നിന്നും നാമമാത്ര പലിശക്ക് 7 വർഷ കാലാവധിക്ക് വായ്പ ലഭ്യമായിട്ടുണ്ട്. കൃഷി വകുപ്പിൻ്റെ ഹോർട്ടി കൾച്ചർ, ആത്മ എന്നീ വിഭാഗങ്ങളിൽ നിന്ന് സബ്സിഡിയും ഇതിനകം ലഭിച്ചിട്ടുണ്ട്. കൃഷിക്കാരുടെ മുഴുവൻ വിളവും ന്യായമായ വില നൽകി ബാങ്ക് സംഭരിക്കും എന്നതാണ് പ്രത്യേകത. മറ്റു കൃഷികളുമായി താരതമ്യം ചെയ്യുമ്പോൾ അദ്ധ്വാനവും സാമ്പത്തിക ചെലവും കൂവ കൃഷിക്ക് വളരെ കുറവാണ്. കൃഷി വകുപ്പിൻ്റെ സഹായത്തോടെ ഓർഗാനിക് സർട്ടിഫിക്കറ്റ് ലഭിക്കത്തക്ക രീതിയിൽ കൃഷി ചെയ്യാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ മൊയ്തീൻ നൈന ഐ ആർ എസ്സിന്റെ കൃഷിയിടത്തിൽ നടന്നവിളവെടുപ്പ് എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ജോസൽ ഫ്രാൻസിസ് തോപ്പിൽ ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ് പി എ സക്കീർ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മെമ്പർമാരായ എ എം അലി, ടി എ മുജീബ്, കൃഷി ഓഫിസർ എൽസ ഗെയിൽസ്, കൃഷിക്കൊപ്പം കളമശ്ശേരി കോഡിനേറ്റർ എം പി വിജയൻ, നിഷിൽ ആത്മ, വൈസ് പ്രസിഡന്റ് എ എം അബ്ദുൽസലാം,ബാങ്ക് സെക്രട്ടറി ടി ബി ദേവദാസ്, വി എ മൊയ്‌തീൻ നൈന ഐ ആർ എസ്സ് ബോർഡ് അംഗങ്ങളായ കെ എ അബ്ദുൾഗഫൂർ, ടി കെ അശോകൻ,കെ എച്ച് നാസർ, സി എച്ച് സഗീർ, എ എം അബൂബക്കർ മാസ്റ്റർ, എ ബി അബ്ദുൽഖാദർ, ഫൗസിയാ മുജീബ്, എ എ മുജീബ് എന്നിവർ പ്രസംഗിച്ചു

മാഞ്ഞാലി കൂവ വിളവെടുപ്പ് Read More »

Benefits of Nendran Kaya powder

Manjaly Nendran Kaya Powder is made using top quality green or raw Nendran Kaya ( Green Banana ) sourced from farms across the state of Kerala. Top-quality natural banana is sliced into round shaped pieces, it is then dried to form dehydrated banana slices. These dried banana slices are grounded to form the fine banana powder. Many of the recipes like the milkshake, different types of cakes and biscuits make use of this flour for production. Manjaly Nendran Kaya Powder is free from preservatives or other chemical additives for taste, color or flavor. No diary and gluten. Free from salt/sugar. Product contains 100% Natural Banana powder. Benefits of Nendran Kaya powder Heart health Diabetic friendly Ideal for weight watchers Aids in digestion Inhibits the growth of pathogenic bacteria Increases absorption of minerals Promotes colon health High in essential minerals and vitamins including zinc, vitamin E, magnesium, and manganese Gluten Free Shop now on www.manjalymart.com

Benefits of Nendran Kaya powder Read More »

സഹകരണഎക്സ്പോ 2023

സംസ്ഥാനസഹകരണവകുപ്പ് എറണാകുളം മറൈൻഡ്രൈവിൽ ഏപ്രിൽ 22ആം തിയ്യതി മുതൽ ആരംഭിക്കുന്ന “സഹകരണഎക്സ്പോ 2023″യുടെ ഭാഗമായി നടന്ന പതാക ദിനം മാഞ്ഞാലി സർവ്വീസ് സഹകരണബാങ്ക് ഹെഡ്ഡ് ഓഫീസ് കോമ്പൗണ്ടിൽ പ്രസിഡന്റ് AM അലി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങൾ, സ്റ്റാഫ്, സഹകാരികൾ എന്നിവർ പങ്കെടുത്തു……

സഹകരണഎക്സ്പോ 2023 Read More »

മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ

വേനൽ കടുത്തപ്പോൾ അതിശക്തമായ ചൂടിനെ ദാഹം തീർത്ത് പ്രതിരോധിക്കാൻ വഴിയാത്രക്കാർക്ക് സംഭാരവും, തണ്ണീർ മത്തനും, തണുത്ത വെള്ളവുമായി മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്ക്. സഹകരണ ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശപ്രകാരം തുടങ്ങിയ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ AM അലി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എ എം അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ബി ദേവദാസ്, കെ എ അബ്ദുൾ ഗഫൂർ , സി എച്ച് സഹീർ , കെ എച്ച് നാസർ,എം കെ ജോർജ് , എ എ മുജീബ്, എ എ ഷമീർ ,ടി എച്ച് സത്താർ, പി ജി ജീബി, ടി എച്ച് എം അനസ് ഫസീല സത്താർ, ജയകുമാർ , എന്നിവർ പങ്കെടുത്തു.

മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ Read More »

മാഞ്ഞാലി എക്‌സ്‌ട്രാക്‌സ് പദ്ധതിയുടെയും, പ്രൊഡക്ഷൻ പ്ലാന്റിന്റെ ഉദ്ഘാടനം

മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്ക് ന്റെ പുതിയ സംരംഭമായ കൂവ്വ സംസ്കരണ പ്ലാന്റിന്റെയും അനുബന്ധ പരിപാടികളുടെയും ഉദ്ഘാടനം മന്ത്രി ശ്രീ P രാജീവും പ്രതിപക്ഷനേതാവ് അഡ്വ :VD സതീശനും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ചേർന്ന് നിർവ്വഹിച്ചു ബാങ്ക് പ്രസിഡന്റ് AM അലി അധ്യക്ഷത വഹിച്ചു.. സഹകാരികളും നാട്ടുകാരും സ്റ്റാഫ് അടക്കം നിരവധി പേർ സംബന്ധിച്ചു.

മാഞ്ഞാലി എക്‌സ്‌ട്രാക്‌സ് പദ്ധതിയുടെയും, പ്രൊഡക്ഷൻ പ്ലാന്റിന്റെ ഉദ്ഘാടനം Read More »

Important links

H O Office

East Branch

Copyright © 2023 | Designed by Aura Web Labs